ബിപോർജോയ് വൈകിട്ട് നാലിന് ഗുജറാത്ത് തീരം തൊടും; അതീവ ജാഗ്രത (video)

കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം
ബിപോർജോയ് വൈകിട്ട് നാലിന് ഗുജറാത്ത് തീരം തൊടും; അതീവ ജാഗ്രത (video)
Updated on

അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയിൽ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

കച്ച്, ജുനാഗഡ്, പോർബന്തർ, ദ്വാരക എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്.

ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക. 74,343 പേരെ ഇതുവരെ ഗുജറാത്തിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.

കാറ്റഗറി 3ലെ അതിതീവ്ര ചുഴലിക്കാറ്റിന്‍റെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിപോർജോയ് കര തൊടുമ്പോൾ മണിക്കൂറിൽ 140 മുതൽ 150 വരെ കിലോമീറ്റർ വേഗം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മരങ്ങള്‍ കടപുഴകി വീഴാനും പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും താല്‍ക്കാലിക നിര്‍മിതികള്‍ക്കും വന്‍നാശനഷ്ടമുണ്ടായെക്കുമെന്നാണ് മുന്നറിയിപ്പ്.

മോശം കാലാവസ്ഥയെ തുടർന്ന് കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിന്‍റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്.

അതിനിടെ, ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി.

Trending

No stories found.

Latest News

No stories found.