വ്യാഴാഴ്ച്ചയോടെ ബിപോർജോയ് കര തൊടും; കേരളമുൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം (video)

വ്യാഴാഴ്ച്ച വൈകിട്ടോടെ ജഖൗ തീരത്ത് ബിപോർജോയ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്
വ്യാഴാഴ്ച്ചയോടെ ബിപോർജോയ് കര തൊടും; കേരളമുൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം (video)
Updated on

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ കേരളമടക്കം 8 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥാ വിഭാഗം. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഗുജറാത്തിൽ മത്സ്യ ബന്ധനം ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തി. അടുത്ത രണ്ടു ദിവസത്തേക്കുള്ള 67 ട്രെയിനുകൾ റദ്ദാക്കി. ആളുകളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര-കച്ച് പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളെല്ലാം ഇതിനോടകം തന്നെ അടച്ചിട്ടുണ്ട്. ഈ മേഖലയിലെ പതിനായിരത്തോളം പേരെ താത്കാലികമായി മാറ്റിപ്പാർപ്പിച്ചു.

വ്യാഴാഴ്ച്ച വൈകിട്ടോടെ ജഖൗ തീരത്ത് ബിപോർജോയ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കച്ച്- കറാച്ചി തീരത്തിന് മധ്യേ കര തൊടുന്ന ചുഴലിക്കാറ്റിന് 150 കിലോ മീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Trending

No stories found.

Latest News

No stories found.