രാത്രിയോടെ ബിപോർജോയ് തീരം തൊടും; ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

കരതോടുമ്പോൾ ചുഴലിക്കാറ്റിന്‍റെ വേഗം മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെയാകും
രാത്രിയോടെ ബിപോർജോയ് തീരം തൊടും; ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
Updated on

അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ബിപോർജോയ് രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കരതോടുമ്പോൾ ചുഴലിക്കാറ്റിന്‍റെ വേഗം മണിക്കൂറിൽ 120 മുതൽ 150 കിലോമീറ്റർ വരെയാവുമെന്നാണ് വിലയിരുത്തൽ. തിരമാല 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.

അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കിയെന്ന് ഇൻസ്പെക്ടർ ജനറൽ പറഞ്ഞു. മുൻ കരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തു നിന്നും ഒരുലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു.

Trending

No stories found.

Latest News

No stories found.