മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി

മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്
biren singn meets pm modi to discuss manipur situation
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated on

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബിരേൻ സിംഗുമായി അടച്ചിട്ട മുറിയിലാണ് പ്രധാനമന്ത്രി ചർച്ച . ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്നാഥ് സിംഗും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരെ ഒഴുവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ സംഘർഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു.

മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്. ഇരു വിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതൽ കേന്ദ്ര സഹായം നേതാക്കൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

നേരത്തെ പ്രധാനമന്ത്രിയുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. തങ്ങളുടെ ആശങ്കകൾ അറിയിച്ച സിബിസിഐ സംഘം വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് കത്തും നൽകിയിരുന്നു. ഇന്ത്യയുടെ വികസനത്തിൽ പങ്കാളികളായവരാണ് ക്രൈസ്തവ സമൂഹമെന്നും വിദ്യാഭ്യാസം, സാമൂഹ്യ പുരോഗതി തുടങ്ങിയ നിരവധി മേഖലകളിൽ നിസ്തുലമായ പങ്ക് വഹിച്ചതും കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതിരെയും ആക്രമണങ്ങൾ നടക്കുന്നതിൽ സിബിസിഐ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.