ലിവ്-ഇൻ റിലേഷൻ നിരോധിക്കണം, പ്രേമ വിവാഹവും ശരിയല്ല: ബിജെപി എംപി

വിവാഹങ്ങൾ കുടുംബം ആലോചിച്ച് നിശ്ചയിക്കണം, പ്രണ‍യ വിവാഹങ്ങളിൽ വിവാഹമോചന നിരക്ക് കൂടുതൽ എന്നും ധരംബീർ സിങ്.
ധരംബീർ സിങ്
ധരംബീർ സിങ്
Updated on

ന്യൂഡൽഹി: ലിവ്-ഇൻ റിലേഷൻഷിപ്പുകൾ സമൂഹത്തിൽ പടരുന്ന ഗുരുതരമായ രോഗമാണെന്നും നിയമം മൂലം ഇതു നിരോധിക്കണമെന്നും ഹരിയാനയിൽ നിന്നുള്ള ബിജെപി എംപി ധരംബീർ സിങ്.

ഇത്തരം ബന്ധങ്ങൾ പാശ്ചാത്യ സംസ്കാരത്തിൽനിന്നുണ്ടായതാണ്. ഇത് ഇന്ത്യൻ സംസ്കാരത്തിനെതിരാണ്. ഇന്ത്യയിൽ സ്ത്രീ-പുരുഷ ബന്ധത്തിന് മാതാപിതാക്കളുടെ സമ്മതം വേണം. അത് നിയമം മൂലം ഉറപ്പാക്കേണ്ടതുണ്ടെന്നും ധരംബീർ സിങ് അഭിപ്രായപ്പെട്ടു.

പ്രണയ വിവാഹങ്ങളിൽ വിവാഹമോചന നിരക്ക് കൂടുതലാണ്. അതുകൊണ്ടു തന്നെയാണ് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നു പറ‍്യയുന്നതെന്നും സിങ് ആവർത്തിച്ചു. സംസ്കാരത്തെ തകർക്കുക മാത്രമല്ല, ലിവ്-ഇൻ ബന്ധങ്ങൾ സമൂഹത്തിൽ പൈശാചികതയും വിദ്വേഷവും വളർത്തുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹിയിൽ ശ്രദ്ധ വോക്കർ കൊല്ലപ്പെട്ട സംഭവം ഉദാഹരിച്ചായിരുന്നു സിങ്ങിന്‍റെ പ്രസംഗം. ലിവ് ഇൻ പങ്കാളി അഫ്താബ് പൂനാവാലയാണ് കൊലക്കേസിലെ പ്രതി.

Trending

No stories found.

Latest News

No stories found.