''ഭരണഘടന രൂപീകരിച്ചപ്പോൾ ഇങ്ങനെയായിരുന്നു''; ‘മതേതരത്വം’ ഒഴിവാക്കിയതിനു കേന്ദ്രത്തിന്‍റെ വിശദീകരണം

പുതിയ പാർലമെന്‍റിലേക്ക് മാറുന്നതിന്‍റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിലാണ് 'മതേതരത്വം' ഒഴിവാക്കിയത്
Congress leader adhir Ranjan Chaudhary speaks in Parliament.
Congress leader adhir Ranjan Chaudhary speaks in Parliament.
Updated on

ന്യൂഡൽഹി: ഭരണഘടനയിൽ നിന്നും മതേതരത്വം ഒഴിവാക്കിയെന്ന് ആരോപണത്തിന് മറുപടി നൽകി കേന്ദ്ര സർക്കാർ. ഭരണ ഘടന രൂപീകരിച്ചപ്പോൾ ഇങ്ങനെയായിരുന്നെന്നു ബിജെപി നേതാവും പാർലമെന്‍ററികാര്യ മന്ത്രിയുമായ പ്രഹ്ലാദ് ജോഷി മറുപടി നൽകിയത്.

‘‘ഭരണഘടന രൂപീകരിച്ചപ്പോൾ ഇതുപോലെയായിരുന്നു. പിന്നീട് 42-ാം ഭേദഗതിയോടെയാണു മാറ്റം വന്നത്. യഥാർഥ കോപ്പികളുണ്ട്'' എന്നായിരുന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ ആരോപണങ്ങൾക്ക് പ്രഹ്ലാദ് ജോഷി ലോക്സഭയിൽ നൽകിയ മറുപടി.

പുതിയ പാർലമെന്‍റിലേക്ക് മാറുന്നതിന്‍റെ ഭാഗമായി അംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയിലാണ് 'മതേതരത്വം' ഒഴിവാക്കിയത്. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭരണഘടന രൂപീകരിക്കുമ്പോൾ മതേതരത്വം ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് 1976ലെ ഭേദഗതിക്കുശേഷമാണ് ഈ വാക്കുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. നിലവിൽ ഭരണഘടനാ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ് സെക്കുലർ’ എന്ന ഭാഗത്ത് മതേതരത്വം ഉൾചേർത്തിരിക്കുന്നത്. ഈ ഭാഗമാണ് കേന്ദ്രം ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.