ശ്രീനഗറിൽ ബോംബ് ആക്രമണം; 10 പേർക്ക് പരുക്ക്

ശ്രീനഗറിലെ മാർക്കറ്റിൽ വച്ചായിരുന്നു ബോംബ് ആക്രമണം നടന്നത്
Bomb attack in Srinagar; 10 people injured
ശ്രീനഗറിൽ ബോംബ് ആക്രമണം; 10 പേർക്ക് പരുക്ക്
Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ബോംബ് ആക്രമണം. ഞായറാഴ്ച ശ്രീനഗറിലെ മാർക്കറ്റിൽ വച്ചായിരുന്നു ബോംബ് ആക്രമണം നടന്നത്. ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെന്‍ററിന് സമീപമാണ് സംഭവം നടന്നത്.

പരുക്കേറ്റവരെ പുറത്തെത്തിക്കുന്നതിനും അക്രമികളെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിക്കുന്നതിനുമായി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ഉടൻ സ്ഥലത്തെത്തി. പരുക്കേറ്റവരെ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ഉന്നത കമാൻഡറെ നഗരത്തിൽ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം.

റേഡിയോ കശ്മീർ ക്രോസിംഗിന് സമീപമുള്ള ഫ്‌ളൈ ഓവറിൽ നിന്ന് ഞായറാഴ്ച മാർക്കറ്റിലെ കച്ചവടക്കാരെ ലക്ഷ്യമിട്ടാണ് ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് വ‍്യക്തമാക്കി. പരുക്കേറ്റവരെല്ലാം പ്രദേശവാസികളാണ്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആക്രമണത്തെ അപലപിച്ചു.

Trending

No stories found.

Latest News

No stories found.