വിസ്താര വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ശ്രീനഗറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു

ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട UK-611 വിമാനത്തിന് സുരക്ഷാഭീഷണി ഉണ്ടായതായി വിസ്താര പ്രസ്താവനയില്‍ അറിയിച്ചു
bomb threat at vistara airlines
വിസ്താര വിമാനത്തിന് ബോബ് ഭീഷണി
Updated on

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരുമായി പോയ വിസ്താര എയർ ലൈൻസിന്‍റെ യുകെ-611 വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 12.10 ന് ശ്രീനഗറിലെത്തിയ വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി തുടർ നടപടികൾ സ്വീകരിച്ചു.

സംഭവം സ്ഥിരീകരിച്ച് വിസ്താര രംഗത്തെത്തി. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട UK-611 വിമാനത്തിന് സുരക്ഷാഭീഷണി ഉണ്ടായതായി അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും വിസ്താര അറിയിച്ചു. എല്ലാ സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനത്തിന് സർവീസ് തുടരാനുള്ള അനുമതി ലഭിച്ചതായും വിസ്താര അറിയിച്ചു.

ബോംബ് ഭീഷണിയുടെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. വിസ്താര വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനയാത്ര സുരക്ഷിതമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.