5 ഇന്ത്യൻ വിമാനങ്ങൾക്ക് ബോംബ് ഭീഷണി

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ എയർലൈൻ കമ്പനികളുടെ അഞ്ച് വിമാനങ്ങൾക്ക് സോഷ്യൽ മീഡിയ വഴി ബോംബ് ഭീഷണി
5 ഇന്ത്യൻ യാത്രാ വിമാനങ്ങൾക്ക് ബോംബ് ഭീഷണി Bomb threat to 5 Indian flights
5 ഇന്ത്യൻ യാത്രാ വിമാനങ്ങൾക്ക് ബോംബ് ഭീഷണിFreepik - symbolic image
Updated on

ന്യൂഡൽഹി: ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ എയർലൈൻ കമ്പനികളുടെ അഞ്ച് വിമാനങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി ബോംബ് ഭീഷണി. ഇതെത്തുടർന്ന് ഡൽഹിയിൽനിന്ന് യുഎസിലെ ഷിക്കാഗോയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ക്യാനഡയിലെ ഇകാല്വിറ്റ് വിമാനത്താവളത്തിൽ ഇറക്കി.

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ അയോധ്യ വഴിയുള്ള ജയ്പുർ - ബംഗളൂരു വിമാനം (IX765), സ്പൈസ് ജെറ്റിന്‍റെ ദർഭംഗ - മുംബൈ വിമാനം (SG116), ആകാശ എയറിന്‍റെ സിലിഗുരി - ബംഗളൂരു വിമാനം (QP1373), ഇൻഡിഗോയുടെ ദമാം - ലഖ്നൗ വിമാനം (6E 98) എന്നിവയാണ് മറ്റു നാലെണ്ണം.

ഭീഷണി സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനകൾ കർക്കശമാക്കി.

ആകാശ എയറിന്‍റെയും സ്പൈസ് ജെറ്റിന്‍റെയും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമാണ് ഭീഷണി സന്ദേശങ്ങൾ വന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അയോധ്യയിൽ വച്ച് പരിശോധനകൾ നടത്തിയെങ്കിലും അപകടകരമായി ഒന്നും കണ്ടെത്തിയില്ല.

തിങ്കളാഴ്ചയും ഇന്ത്യൻ എയർലൈൻ കമ്പനികളുടെ അന്താരാഷ്ട്ര വിമാന സർവീസുകളെ ലക്ഷ്യമിട്ട് വ്യാജ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു.

Trending

No stories found.

Latest News

No stories found.