ധന പ്രതിസന്ധി: കേന്ദ്രവും കേരളവുമായി നിർണായക ചർച്ച

കടമെടുക്കൽ പരിധി വെട്ടിക്കുറച്ചെന്ന് കാട്ടി കേരളം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതി നിർദേശ പ്രകാരമാണ് ചർച്ച നടക്കുന്നത്
KN Balagopal | Nirmala Seetharaman
KN Balagopal | Nirmala Seetharaman
Updated on

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്‍റെ കടമെടുക്കൽ പരിധി വെട്ടിക്കുറച്ച സംഭവത്തിൽ കേന്ദ്രവുമായുള്ള കേരളത്തിന്‍റെ നിർണായക ചർച്ച വ്യാഴാഴ്ച. ചർച്ചയ്ക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാലടങ്ങുന്ന നാലംഗ സംഘം ഡൽഹിയിലെത്തി. കടമെടുക്കൽ പരിധി വെട്ടിക്കുറച്ചെന്ന് കാട്ടി കേരളം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതി നിർദേശ പ്രകാരമാണ് ചർച്ച നടത്തുന്നത്.

ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ്‌ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​എം. എ​ബ്ര​ഹാം, ധ​ന​കാ​ര്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര കു​മാ​ർ അ​ഗ​ർ​വാ​ൾ, അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ കെ. ​ഗോ​പാ​ല​കൃ​ഷ്‌​ണ കു​റു​പ്പ് എ​ന്നി​വ​രു​മു​ണ്ടാ​കും.

ക​ട​മെ​ടു​പ്പ് പ​രി​ധി​യ​ട​ക്ക​മു​ള്ള സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ൽ കേ​ര​ള, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ​ക്ക് ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞ കോ​ട​തി​യോ​ട്‌ ഇ​രു​പ​ക്ഷ​വും സ​മ്മ​തം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​നം ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ സു​പ്രീം കോ​ട​തി ഗൗ​ര​വ​മാ​യി ത​ന്നെ പ​രി​ഗ​ണി​ച്ചു.

Trending

No stories found.

Latest News

No stories found.