ബുള്ളറ്റ് ട്രെയ്‌ൻ പദ്ധതി: ഒരേയൊരു മാസം, പണിതീർത്ത പാലങ്ങൾ മൂന്ന്

മും​ബൈ- അ​ഹ​മ്മ​ദാ​ബാ​ദ് അ​തി​വേ​ഗ റെ​യ്‌​ൽ ഇ​ട​നാ​ഴി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വി​വി​ധ ന​ദി​ക​ൾ​ക്കു കു​റു​കേ 24 പാ​ല​ങ്ങ​ളാ​ണു വേ​ണ്ട​ത്
ബുള്ളറ്റ് ട്രെയ്‌ൻ പദ്ധതി: ഒരേയൊരു മാസം, പണിതീർത്ത പാലങ്ങൾ മൂന്ന്
Updated on

അ​ഹ​മ്മ​ദാ​ബാ​ദ്: മും​ബൈ​യി​ൽ നി​ന്ന് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കു​ള്ള ബു​ള്ള​റ്റ് ട്രെ​യ്‌​ൻ പ​ദ്ധ​തി​ക്കു​വേ​ണ്ടി ഗു​ജ​റാ​ത്തി​ലെ ന​വ​സ​രി​യി​ൽ ഒ​രു മാ​സ​ത്തി​നി​ടെ നി​ർ​മി​ച്ച​ത് മൂ​ന്നു പാ​ല​ങ്ങ​ൾ. മും​ബൈ- അ​ഹ​മ്മ​ദാ​ബാ​ദ് അ​തി​വേ​ഗ റെ​യ്‌​ൽ ഇ​ട​നാ​ഴി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ വി​വി​ധ ന​ദി​ക​ൾ​ക്കു കു​റു​കേ 24 പാ​ല​ങ്ങ​ളാ​ണു വേ​ണ്ട​ത്. ആ​റു മാ​സ​ത്തി​നി​ടെ ഇ​തി​ൽ നാ​ലു പാ​ല​ങ്ങ​ൾ നി​ർ​മി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം അ​തി​വേ​ഗ​ത്തി​ലാ​ണു മു​ന്നേ​റു​ന്ന​തെ​ന്നു ദേ​ശീ​യ അ​തി​വേ​ഗ റെ​യ്‌​ൽ ഇ​ട​നാ​ഴി (എ​ൻ​എ​ച്ച്എ​സ്ആ​ർ​സി​എ​ൽ) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​കെ​യു​ള്ള 24 പാ​ല​ങ്ങ​ളി​ൽ 20 എ​ണ്ണം ഗു​ജ​റാ​ത്തി​ലും നാ​ലെ​ണ്ണം മ​ഹാ​രാ​ഷ്‌​ട്ര​യി​ലു​മാ​ണ്. ന​വ​സ​രി​യി​ൽ പൂ​ർ​ണ, മി​ന്ധോ​ല, അം​ബി​ക ന​ദി​ക​ൾ​ക്കു കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ളാ​ണ് ഒ​രു മാ​സ​ത്തി​നി​ടെ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പാ​ത​യി​ൽ ഗു​ജ​റാ​ത്തി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള പാ​ലം ന​ർ​മ​ദാ ന​ദി​ക്കു കു​റു​കെ​യാ​ണ്. 1.2 കി​ലോ​മീ​റ്റ​റാ​ണു നീ​ളം. വൈ​ത​ര​ണ ന​ദി​ക്കു കു​റു​കെ​യാ​ണു മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള പാ​ലം. 2.28 കി​ലോ​മീ​റ്റ​റാ​കും ഈ ​പാ​ല​ത്തി​നു നീ​ളം. അ​റ​ബി​ക്ക​ട​ലി​ൽ നി​ന്നു​ള്ള തി​ര​മാ​ല​ക​ൾ ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി മ​റി​ക​ട​ന്നാ​ണ് പൂ​ർ​ണ, മി​ന്ധോ​ല ന​ദി​ക​ൾ​ക്കു കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൂ​ർ​ണ ന​ദി​യി​ലെ പാ​ല​ത്തി​ന് 360 മീ​റ്റ​റാ​ണു നീ​ളം. മി​ന്ധോ​ല​യി​ലെ പാ​ല​ത്തി​ന് 240 മീ​റ്റ​റും അം​ബി​കാ ന​ദി​യി​ലെ പാ​ല​ത്തി​ന് 200 മീ​റ്റ​റും നീ​ള​മു​ണ്ട്. 2026ൽ ​പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണു നി​ർ​മാ​ണം.

Trending

No stories found.

Latest News

No stories found.