ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ബ്രി​ജ് ഭൂ​ഷ​ണ് കോ​ട​തി സ​മ​ന്‍സ്; നേരിട്ട് ഹാ​ജ​രാ​ക​ണം

ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മ​റി​നോ​ടും ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.
ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ബ്രി​ജ് ഭൂ​ഷ​ണ് കോ​ട​തി സ​മ​ന്‍സ്;  നേരിട്ട് ഹാ​ജ​രാ​ക​ണം
Updated on

ന്യൂ​ഡ​ല്‍ഹി: വ​നി​താ ഗു​സ്തി താ​ര​ങ്ങ​ള്‍ ന​ല്‍കി​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ബി​ജെ​പി എം​പി​യും ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സി​ങ്ങി​ന് കോ​ട​തി സ​മ​ന്‍സ്. ജൂ​ലൈ 18ന് കോടതിയിൽ നേരിട്ട് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് ഡ​ല്‍ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണു സ​മ​ന്‍സ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി​നോ​ദ് തോ​മ​റി​നോ​ടും ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് വി​നോ​ദ് തോ​മ​റി​നെ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നു നേ​ര​ത്തെ സ​സ്‌​പെ​ന്‍ഡ് ചെ​യ്തി​രു​ന്നു. റോ​സ് അ​വ​ന്യൂ കോ​ട​തി അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ട്രൊ​പൊ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് ഹ​ര്‍ജി​ത് സി​ങ് ജ​സ്പാ​ലാ​ണു 2 പേ​ര്‍ക്കും സ​മ​ന്‍സ​യ​ച്ച​ത്. പ്ര​തി​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Trending

No stories found.

Latest News

No stories found.