സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ

വിനേഷും പൂനിയയും കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് ഇരുവർക്കുമെതിരേ ബ്രിജ്ഭൂഷൺ രംഗത്തെത്തിയത്.
Brijbhushan against Phogat and Poonia
സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ
Updated on

ഗോണ്ട: ഗുസ്തി ഫെഡറേഷന്‍റെ (ഡബ്ല്യുഎഫ്ഐ) നിയന്ത്രണം പിടിച്ചെടുക്കാൻ കോൺഗ്രസ് നടത്തിയ ഗൂഢാലോചനയിലെ കരുക്കളായിരുന്നു വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയുമെന്ന് മുൻ മേധാവി ബ്രിജ്ഭൂഷൺ ശരൺ സിങ്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. 2012ലെ ഡബ്ല്യുഎഫ്ഐ തെരഞ്ഞെടുപ്പിൽ ഭൂപീന്ദറിന്‍റെ മകൻ ദീപേന്ദർ സിങ് ഹൂഡയെ താൻ തോൽപ്പിച്ചതിനുള്ള പ്രതികാരമാണ് തനിക്കെതിരേയുണ്ടായതെന്നും ബ്രിജ്ഭൂഷൺ.

വിനേഷും പൂനിയയും കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് ഇരുവർക്കുമെതിരേ ബ്രിജ്ഭൂഷൺ രംഗത്തെത്തിയത്. ഡബ്ല്യുഎഫ്ഐയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ബിജെപിയെ ആക്രമിക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇതു രാഹുലിന്‍റെ ടീമാണ്. കോൺഗ്രസ് ഇങ്ങനെയൊക്കെയേ ചെയ്യൂ- ബ്രിജ്ഭൂഷൺ പറഞ്ഞു.

2012ൽ ഹൂഡയുമായി കടുത്ത മത്സരത്തിലാണു ബ്രിജ്ഭൂഷൺ ആദ്യമായി ഗുസ്തി ഫെഡറേഷന്‍റെ അധ്യക്ഷനായത്. പിന്നീട് ഫെഡറേഷനെ പൂർണമായും നിയന്ത്രണത്തിലാക്കിയിരുന്നു ബിജെപി നേതാവും കാസിഗഞ്ചിൽ നിന്നുള്ള എംപിയുമായ അദ്ദേഹം. ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് വിനേഷിന്‍റെയും പൂനിയയുടെയും സാക്ഷി മാലിക്കിന്‍റെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തോടെ ബ്രിജ്ഭൂഷൺ രാജിവയ്ക്കാൻ നിർബന്ധിതനായെങ്കിലും വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ കസേരയിലിരുത്തി. എന്നാൽ, ഈ തെരഞ്ഞെടുപ്പിന് സ്പോർട്സ് മന്ത്രാലയം ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

വിനേഷ് ഫോഗട്ടിന് ഒളിംപിക്സിനു പോയത് കൃത്രിമം കാണിച്ചാണെന്നും മെഡൽ നഷ്ടമായത് ദൈവം കൊടുത്ത തിരിച്ചടിയാണെന്നും ബ്രിജ്ഭൂഷൺ. കഴിഞ്ഞ ദിവസമാണു വിനേഷ് ഫോഗട്ടും പൂനിയയും കോൺഗ്രസിൽ ചേർന്നത്. ഇരുവരും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണു റിപ്പോർട്ട്. ബജ്റംഗ് പൂനിയയ്ക്ക് അഖിലേന്ത്യാ കിസാൻ കോൺഗ്രസിന്‍റെ വർക്കിങ് ചെയർമാൻ പദവി നൽകിയിട്ടുണ്ട്. അതേസമയം, ഇവർക്കൊപ്പം സമരത്തിൽ പങ്കെടുത്ത ഗുസ്തി താരം സാക്ഷി മാലിക്ക് രാഷ്‌ട്രീയത്തിൽ നിന്ന് അകലംപാലിച്ചു നിൽക്കുകയാണ്.

വിനേഷിന്‍റെ മെഡൽ നഷ്ടത്തിൽ സന്തോഷിക്കുന്നത് ബ്രിജ്ഭൂഷന്‍റെ മനോനിലയാണു കാണിക്കുന്നതെന്നു പൂനിയ പറഞ്ഞു. ആ മെഡൽ വിനേഷിന് വ്യക്തിപരമായി ലഭിക്കുന്നതല്ല, രാജ്യത്തിന്‍റെ മെഡലാണു നഷ്ടമായതെന്നും പൂനിയ

Trending

No stories found.

Latest News

No stories found.