അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി സുനാക്കും ഭാര്യയും

ക്ഷേത്രത്തിൽ പുഷ്പാർച്ചനയും ആരതിയും നടത്തിയതിനു ശേഷം 45 മിനിറ്റോളം ചെലവഴിച്ചതിനു ശേഷമാണ് ഇരുവരും മടങ്ങിയത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്കും ഭാര്യ അക്ഷത മൂർത്തിയും
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്കും ഭാര്യ അക്ഷത മൂർത്തിയും
Updated on

ന്യൂ ഡൽഹി: അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്കും ഭാര്യ അക്ഷത മൂർത്തിയും. ഞായറാഴ്ച രാവിലെ 6.45നാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. മഴ പെയ്തിട്ടു പോലും ക്ഷേത്രത്തിൽ പുഷ്പാർച്ചനയും ആരതിയും നടത്തിയതിനു ശേഷം 45 മിനിറ്റോളം ചെലവഴിച്ചതിനു ശേഷമാണ് ഇരുവരും മടങ്ങിയത്. മഹാവിഷ്ണുവിന്‍റെ അവതാരമായ സ്വാമിനാരായണ സ്വാമിയാണ് അക്ഷർധാം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഋഷിസുനാക് പറഞ്ഞു. ക്ഷേത്രത്തിന്‍റെ ഭംഗിയും അതു മുന്നോട്ടു വയ്ക്കുന്ന പ്രപഞ്ച ശാന്തി എന്ന ആശയവും ഞങ്ങളെ അമ്പരപ്പിക്കുന്നു. ഇത് പ്രാർഥിക്കാനായുള്ള ഒരു ഇടം മാത്രമല്ല ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരവും ലോകത്തിനുള്ള സംഭാവനകളും എല്ലാം വരച്ചിട്ടിരിക്കുന്ന ഒരു ഇടം കൂടിയാണെന്നും സുനാക് ക്ഷേത്ര ദർശനത്തിനു ശേഷം പറഞ്ഞു. മാർബിളിൽ തീർത്ത ആന, മയിൽ എന്നിവയ്ക്കൊപ്പം അക്ഷർധാം ക്ഷേത്രത്തിന്‍റെ ചെറുമാതൃകയും ക്ഷേത്രം ഭാരവാഹികൾ ബ്രിട്ടിഷ് പ്രധാനമന്ത്രിക്കും ഭാര്യക്കും സമ്മാനിച്ചു.

Trending

No stories found.

Latest News

No stories found.