ന്യൂഡൽഹി: സിബിഐക്ക് 951 കോടി രൂപ അനുവദിച്ച് കേന്ദ്ര ബജറ്റ്. കഴിഞ്ഞ വർഷം അനുവദിച്ച തുകയേക്കാൾ 1.79 ശതമാനം കുറവാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. 2023-24 ബജറ്റിൽ കേന്ദ്രം 968.86 കോടി രൂപയാണ് സിബിഐക്ക് നൽകിയിരുന്നത്.
സിബിഐ ട്രെയിനിങ്ങ് കേന്ദ്രങ്ങളുടെ നവീകരണം, സാങ്കേതിക, ഫൊറെൻസിക് വിഭാഗങ്ങളെ ഉറപ്പാക്കുക, ഓഫിസുകൾക്കായി സ്ഥലം വാങ്ങുക, നിർമിക്കുക എന്നിവയ്ക്കെല്ലാമായാണ് തുക അനുവദിച്ചിരിക്കുന്നത്.