രാജ്യം തെരഞ്ഞെടുപ്പിലേക്കു പോകുന്ന പശ്ചാത്തലത്തിൽ നികുതിയിളവുകൾ ഉൾപ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്നാൽ, പിഎം കിസാൻ പദ്ധതിയിൽ കർഷകർക്ക് 6,000 രൂപ നൽകിയതടക്കം ഏതാനും സമ്മാനങ്ങൾ മാത്രമാണ് 2019ൽ ഒന്നാം മോദി സർക്കാരിന്‍റെ അവസാന ബജറ്റിലുണ്ടായത്. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള ഇളവുകളും ക്ഷേമപദ്ധതികളും പ്രതീക്ഷിക്കേണ്ടതില്ലെന്ന വിലയിരുത്തലുമുണ്ട്. ധനമന്ത്രിയെന്ന നിലയിൽ നിർമലയുടെ തുടർച്ചയായ ആറാം ബജറ്റാണിത്. ഇതോടെ, തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചതിന്‍റെ റെക്കോഡിൽ നിർമല, മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിക്കൊപ്പമെത്തും. 1959 മുതല്‍ 64 വരെയുള്ള കാലയളവില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും മൊറാര്‍ജി അവതരിപ്പിച്ചിട്ടുണ്ട്.