ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ബജറ്റായിരിക്കും, വിദ്വേഷം മാറ്റിവച്ച് പ്രതിപക്ഷം സഹകരിക്കണം: മോദി

2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുക.
Budget Session begins: India’s economy growing at 8% says modi
'ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന സുപ്രധാന ബജറ്റായിരിക്കും', വിദ്വേഷം മാറ്റിവച്ച് പ്രതിപക്ഷം സഹകരിക്കണമെന്ന് മോദി
Updated on

ന്യൂഡല്‍ഹി: വികസിതഭാരതം ലക്ഷ്യംവച്ചുള്ള ജനകീയ ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്മേളനം സര്‍ഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ബജറ്റായിരിക്കുമെന്നും മോജി. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിത്. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുക. നാളെ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ദിശാ സൂചിക നല്‍കുന്നതായിരിക്കും. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണം. രാജ്യം വികസിത രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് കുതിക്കുകയാണ്. സാമ്പത്തിക രംഗത്ത് 8% വളർച്ച നേടി. ഇനിയുള്ള 5 വർഷം രാജ്യത്തിനായി ജനപ്രതിനിധികൾ ഒരേമനസ്സോടെ പ്രവർത്തിക്കണം.

വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണം. പഴയകാല വൈരാഗ്യങ്ങള്‍ മറക്കണം. രാജ്യത്തിന്‍റെ വികസനം കൂട്ടുത്തരവാദിത്തമാണ്. മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ ഗ്യാരണ്ടികള്‍ പടിപടിയായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക സർവേ ഇന്ന് സഭയിൽ അവതരിപ്പിക്കും. ഇന്ന് ആരംഭിച്ച പാർലമെന്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും.

Trending

No stories found.

Latest News

No stories found.