റെയിൽ സുരക്ഷ: ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പാളിച്ചകൾ അവഗണിച്ചു

2022 സെപ്റ്റംബറിൽ പാർലമെന്‍റിന്‍റെ മേശപ്പുറത്തു വച്ച സിഎജി റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ
റെയിൽ സുരക്ഷ: ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പാളിച്ചകൾ അവഗണിച്ചു
Updated on

ന്യൂഡൽഹി: റെയിൽ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ വർഷം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തയാറാക്കി പാർലമെന്‍റിന്‍റെ മേശപ്പുറത്തു വച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത് ഗുരുതരമായ വീഴ്ചകൾ.

ട്രെയിനുകൾ പാളം തെറ്റുന്നതും കൂട്ടിയിടിക്കുന്നതും ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന് സെപ്റ്റംബറിൽ സഭയുടെ മേശപ്പുറത്തു വച്ച റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.

ചില പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ:

  1. പരിശോധനകളുടെ അഭാവം

  2. അപകടങ്ങൾക്കു ശേഷം നടക്കുന്ന അന്വേഷണങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുന്നതിലും സ്വീകരിക്കുന്നതിലുമുള്ള വീഴ്ചകൾ

  3. മുൻഗണനാ ക്രമത്തിൽ റെയിൽവേ ഫണ്ട് ഉപയോഗിക്കുന്നതിലുള്ള പോരായ്മകൾ

  4. ട്രാക്ക് നവീകരണത്തിനു മതിയായ തുക അനുവദിക്കാതിരിക്കുന്നത്

  5. സുരക്ഷാ വിഭാഗത്തിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തത്

ഒഡീശ അപകടത്തിനു ശേഷം ഏറെ ചർച്ച ചെയ്യപ്പെടുന്ന ട്രാക്ക് മാനേജ്മെന്‍റ് സംവിധാനത്തിലെ വീഴ്ചകളെക്കുറിച്ചും ഇതേ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിരുന്നു. 2017 ഏപ്രിൽ മുതൽ 2021 മാർച്ച വരെ 422 പാളം തെറ്റൽ സംഭവങ്ങളാണ് എൻജിനീയറിങ് വകുപ്പിന്‍റെ വീഴ്ചയായി കണ്ടെത്തിയിട്ടുള്ളത്. ട്രാക്ക് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടുള്ളതാണ് ഇതിൽ ഏറ്റവും കൂടുതൽ (171). അനുവദനീയമായ പരിധിയിൽ കൂടുതൽ ട്രാക്കിൽ മാറ്റം വരുത്തിയതാണ് രണ്ടാമത്തെ കാരണം (156). മോശം ഡ്രൈവിങ്ങും അമിത വേഗവുമാണ് പാളം തെറ്റലിനു പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഓപ്പറേറ്റിങ് ഡിപ്പാർട്ട്മെന്‍റിന്‍റെ വീഴ്ച കാരണമുണ്ടായ അപകടങ്ങളുടെ എണ്ണം ഇതേ കാലയളവിൽ 275 ആണ്.

Trending

No stories found.

Latest News

No stories found.