ഗവര്‍ണര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം പാടില്ല: മമതയോട് ഹൈക്കോടതി

കേസ് ഓഗസ്റ്റ് 14നു വീണ്ടും പരിഗണിക്കും.
Calcutta HC restrained Mamata Banerjee from making defamatory remarks against Governor
CV Ananda Bose, Mamata Banerjee file
Updated on

കോൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരേ അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജിയുൾപ്പെടെ നാലു തൃണമൂൽ കോൺഗ്രസ് നേതാക്കളെ കൽക്കട്ട ഹൈക്കോടതി വിലക്കി. ആനന്ദബോസ് നൽകിയ അപകീർത്തിക്കേസിലാണു നടപടി. കേസ് ഓഗസ്റ്റ് 14നു വീണ്ടും പരിഗണിക്കും.

മമത, തൃണമൂൽ നേതാവ് കുനാൽ ഘോഷ്, എംഎൽഎമാരായ സായന്തിക ബാനർജി, റിയാത്ത് ഹുസൈൻ സർക്കാർ എന്നിവർക്കാണു ഹൈക്കോടതിയുടെ വിലക്ക്. പശ്ചിമ ബംഗാൾ രാജ്ഭവനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നായിരുന്നു മമതയുൾപ്പെടെ നേതാക്കളുടെ ആരോപണം.

ആനന്ദബോസിനെതിരേ രാജ്ഭവൻ ജീവനക്കാരി നൽകിയ പരാതിയുൾപ്പെടെ പരാമർശിച്ചായിരുന്നു ഇവരുടെ ആക്ഷേപം. എന്നാൽ, ഭരണഘടനാപദവി വഹിക്കുന്ന ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് കൃഷ്ണറാവുവിന്‍റെ ബെഞ്ച് മമതയോടും ആനന്ദബോസിനോടും സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.