'ഇന്ത്യയുമായി അടുത്ത ബന്ധം തുടരാൻ ക്യാനഡ പ്രതിജ്ഞാബദ്ധരാണ്'; നിലപാട് മയപ്പെടുത്തി ട്രൂഡോ

വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക, ഭൗമ രാഷ്ട്രീയ ശക്തിയാണ് ഇന്ത്യയെന്നും ട്രൂഡോ പറഞ്ഞു.
ജസ്റ്റിൻ ട്രൂഡോ, നരേന്ദ്ര മോദി
ജസ്റ്റിൻ ട്രൂഡോ, നരേന്ദ്ര മോദി
Updated on

ടൊറന്‍റോ: ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനു പുറകേ നിലപാട് മയപ്പെടുത്തി ക്യാനഡ. ഇന്ത്യയുമായി അടുത്ത ബന്ധം തുടരാൻ ക്യാനഡ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.

വളർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക, ഭൗമ രാഷ്ട്രീയ ശക്തിയാണ് ഇന്ത്യയെന്നും ട്രൂഡോ പറഞ്ഞു. എന്നാൽ‌ ഖാലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഴുവൻ വസ്തുതകളും ലഭ്യമാക്കാൻ ഇന്ത്യ ക്യാനഡയോട് സഹകരിക്കണമെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. മോണ്ട് റീലിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രൂഡോ ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തിക്കൊണ്ട് സംസാരിച്ചത്. സെപ്റ്റംബർ 18 നാണ് ട്രൂഡോ നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികളുടെ പങ്കുണ്ടെന്ന പരാമർശം നടത്തിയത്.

ഇന്ത്യ ആരോപണം തള്ളിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ അകൽച്ചയിലാണ്. അതേ സമയം നിജ്ജാറിന്‍റെ കൊലപാതകത്തിൽ അന്വേഷണം തുടരുകയാണെന്ന് കനേഡിയൻ പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.