ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർഥികൾ മത്സരിക്കുന്നത് തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പേരിന്‍റെ അടിസ്ഥാനത്തിൽ ആരെയും മാറ്റി നിർത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഒരാൾക്ക് രാഹുൽ ഗാന്ധിയെന്നോ ലാലു പ്രസാദ് യാദവെന്നോ ആണു പേരെങ്കിൽ അതിന്‍റെ അടിസ്ഥാനത്തിൽ മാത്രം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയുന്നതെങ്ങനെയെന്നു ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. അങ്ങനെ തടയുന്നത് ആ വ്യക്തിയുടെ അവകാശങ്ങൾ നിഷേധിക്കുന്നതാകുമെന്നും കോടതി പറഞ്ഞു.
മലയാളിയായ സാബു സ്റ്റീഫനു വേണ്ടി അഭിഭാഷകൻ വി.കെ. ബിജുവാണ് ഹർജി നൽകിയത്. പരിഗണിക്കില്ലെന്നു കോടതി വ്യക്തമാക്കിയതോടെ ഹർജി പിൻവലിച്ചു.