കോൺഗ്രസിനെതിരായ വീഡിയോ: ജെ.പി. നഡ്ഡയ്ക്കെതിരെ കേസ്

17 സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോയാണ് ട്വീറ്റ് ചെയ്തത്
ജെ.പി. നഡ്ഡ
ജെ.പി. നഡ്ഡ
Updated on

കർണാടക: ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി നഡ്ഡയ്ക്കെതിരെ കേസെടുത്ത് പൊലീസ്. കർണാടക ബിജെപിയുടെ സാമൂഹ്യമാധ്യമങ്ങളിലെ പേജിൽ പങ്കുവെച്ച വീഡിയോ വർഗീയ വിദ്വേഷവും ശത്രുതയും പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തിലാണ് കേസെടുത്തിരിക്കുന്നത്.

കൂടാതെ, കർണാടകയിലെ പാർട്ടിയുടെ അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, ഐടി സെൽ മേധാവി അമിത് മൽവിയ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 17 സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോയാണ് ട്വീറ്റ് ചെയ്തത്.

വീഡിയോയിൽ രാഹുൽ ഗാന്ധിയും കർണാടക മുഖ്യമന്ത്രി സിന്ധരാമയ്യയും മുസ്ലിങ്ങൾക്ക് വലിയ രീതിയിൽ ഫണ്ട് നൽകുന്നതായി കാണിക്കുന്നുണ്ട്. അവർ മുസ്ലീം എന്ന് രേഖപ്പെടുത്തിയ മുട്ട ഒരു പക്ഷിക്കൂട്ടിൽ നിക്ഷേപിക്കുന്നു. ഇതിനൊപ്പം എസ്.സി, എസ്.ടി,ഒബിസി എന്നിങ്ങനെ രേഖപ്പെടുത്തിയ മുട്ടകളുമുണ്ട്. മുട്ട വിരിഞ്ഞതിന് ശേഷം രാഹുൽ ഗാന്ധി മുസ്ലീം എന്ന് രേഖപ്പെടുത്തിയ പക്ഷിക്ക് ഫണ്ടുകൾ നൽകുന്നു. മറ്റുള്ള പക്ഷികൾ ശ്രമിക്കുന്നണ്ടെങ്കിലും അവർക്ക് നൽകുന്നില്ല.

ഇതിനെതിരെ കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റിൽ അംഗമായ രമേഷ് ബാബുവാണ് പരാതി നൽകിയത്. നേരത്തെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കോൺഗ്രസ് പരാതി നൽ‌കിയിരുന്നു.

Trending

No stories found.

Latest News

No stories found.