രാത്രി പത്തു മണിക്കു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം; അണ്ണാമലൈക്കെതിരേ കേസ്

ബിജെപി കോയമ്പത്തൂർ പ്രസിഡന്‍റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്
രാത്രി പത്തു മണിക്കു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം; അണ്ണാമലൈക്കെതിരേ കേസ്
Updated on

കോയമ്പത്തൂർ: രാത്രി പത്തുമണിക്ക് ശേഷവും പ്രചാരണം നടത്തിയതിനു കോയമ്പത്തൂർ സ്ഥാനാർഥി കെ അണ്ണാമലൈയ്ക്കെതിരെ കേസെടുത്ത് പൊലീസ്. പ്രചാരണ സമയം സംബന്ധിച്ച ചട്ടലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.

ബിജെപി കോയമ്പത്തൂർ പ്രസിഡന്‍റ് രമേശ് കുമാർ, ജില്ലാ ട്രഷറർ സെന്തിൽ കുമാർ എന്നിവർക്കെതിരെയും കോയമ്പത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.ആവാരം പാളയത്ത് വച്ചു നടന്ന പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകരും ഇന്ത്യമുന്നണി പ്രവർത്തകർ തമ്മിൽ കയ്യേറ്റമുണ്ടാകാൻ കാരണമായിരുന്നു. കയ്യേറ്റത്തിൽ ഇന്ത്യ മുന്നണി പ്രവർത്തകന് പരുക്കേറ്റ് ആശുപത്രിയിലായിരുന്നു. തുടർന്നാണ് അണ്ണാമലൈയ്ക്കെതിരെ പരാതി നൽകിയത്.

Trending

No stories found.

Latest News

No stories found.