ഇലക്റ്ററൽ ബോണ്ട്: നിർമല സീതാരാമനെതിരേ കർണാടകയിൽ കേസ്

രാഷ്‌ട്രീയ കക്ഷികളുടെ ഫണ്ട് സമാഹരണം സുതാര്യമാക്കാൻ 2018ലാണു കേന്ദ്ര സർക്കാർ ഇലക്റ്ററൽ ബോണ്ട് അവതരിപ്പിച്ചത്
Case against Nirmala Sitharaman in Karnataka
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
Updated on

ബംഗളൂരു: സുപ്രീം കോടതി റദ്ദാക്കിയ ഇലക്റ്ററൽ ബോണ്ട് വഴി പണം തട്ടിയെന്ന ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ബംഗളൂരുവിലെ പ്രത്യേക കോടതിയുടെ ഉത്തരവ്. ജനാധികാർ സംഘർഷ പരിഷത്ത് സഹ അധ്യക്ഷൻ ആദർശ് അയ്യരുടെ പരാതിയിൽ തിലക് നഗർ പൊലീസിനോടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു

കഴിഞ്ഞ ഏപ്രിലിലാണ് നിർമലയ്ക്കു പുറമേ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, ദേശീയ നേതാക്കൾ, കർണാടക ബിജെപി മുൻ അധ്യക്ഷൻ നളിൻകുമാർ കട്ടീൽ, ഇപ്പോഴത്തെ അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, ഇഡി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർക്കെതിരേ ഹർജി സമർപ്പിക്കപ്പെട്ടത്. 2019 ഏപ്രിലും 2022 ഓഗസ്റ്റിനും ഇടയിൽ വ്യവസായി അനിൽ അഗർവാളിന്‍റെ കമ്പനിയിൽ നിന്ന് 230 കോടിയും അരബിന്ദോ ഫാർമയിൽ നിന്ന് 49 കോടിയും ഇലക്റ്ററൽ ബോണ്ട് വഴി ബിജെപി കൈപ്പറ്റിയെന്നും ഹർജിയിൽ പറയുന്നു.

രാഷ്‌ട്രീയ കക്ഷികളുടെ ഫണ്ട് സമാഹരണം സുതാര്യമാക്കാൻ 2018ലാണു കേന്ദ്ര സർക്കാർ ഇലക്റ്ററൽ ബോണ്ട് അവതരിപ്പിച്ചത്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി ഇതു ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ച് റദ്ദാക്കി.

Trending

No stories found.

Latest News

No stories found.