പരാതിക്കാരിയെ തടഞ്ഞു; മൂന്നു രാജ്ഭവൻ ജീവനക്കാർക്കെതിരേ കേസ്

ഗവർണർക്കെതിരേ ജീവനക്കാരി നൽകിയ പരാതിയിൽ ഇതുവരെ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല
case against three raj bhavan employees for stopping the complainant
CV Ananda Bose
Updated on

കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെതിരേ പീഡന പരാതി നൽകുന്നതിൽ നിന്നു ജീവനക്കാരിയെ തടയാൻ ശ്രമിച്ചെന്ന് ആരോപിച്ച് മൂന്നു രാജ്ഭവൻ ജീവനക്കാർക്കെതിരേ കേസ്. ഇന്ന് ഹരേ സ്ട്രീറ്റ് പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മേയ് രണ്ടിനു ജീവനക്കാരി രാജ്ഭവനിൽ നിന്നു പുറത്തേക്കു പോകുന്നതും പരാതി നൽകുന്നതും തടയാൻ ശ്രമിച്ചെന്നാണ് കേസ്.

ഗവർണർക്കെതിരേ ജീവനക്കാരി നൽകിയ പരാതിയിൽ ഇതുവരെ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. ഭരണഘടനയുടെ 361-ാം അനുച്ഛേദ പ്രകാരം അധികാരത്തിലിരിക്കുന്ന കാലയളവിൽ ഗവർണർമാർക്കെതിരേ ഒരു വിധ ക്രിമിനൽ നടപടിയും സ്വീകരിക്കാനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ഗവർണർ ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്കു നിർദേശം നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.