ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ട് തൃണമൂൽ എംപി മഹുവ മൊയ്ത്രയോട് നവംബർ 2ന് ഹാജരാകാൻ നിർദേശിച്ച് പാർലമെന്‍റ് എത്തിക്സ് കമ്മിറ്റി. തിയതി ഇനി നീട്ടി നൽകില്ലെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഒക്റ്റോബർ 31ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മഹുവ സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തിയതി നീട്ടി നൽകിയിരിക്കുന്നത്.
നവംബർ 5ന് ശേഷം മാത്രമേ തനിക്ക് ഹാജരാകാൻ സാധിക്കൂ എന്നാണ് എത്തിക്സ് കമ്മിറ്റിക്ക് നൽകിയ കത്തിൽ മഹുവ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇക്കാര്യം കമ്മിറ്റി മുഖവിലക്കെടുത്തിട്ടില്ല.
ലോക്സഭയിൽ ചോദ്യം ഉന്നയിക്കുന്നതിനായി വ്യാപാരിയായ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണം വാങ്ങിയെന്ന ബിജെപി എംപി നിഷികാന്ത് ദുബേയുടെ ആരോപണത്തിലാണ് കമ്മിറ്റി അന്വേഷണം നടത്തുന്നത്.