ബിഹാറിന് പിന്നാലെ രാജസ്ഥാനിലും‌ ജാതി സെൻസസ്; ഉത്തരവിറങ്ങി

ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് സർക്കാർ തീരുമാനം
Ashok Gehlot
Ashok Gehlot
Updated on

ജയ്പൂർ: ബിഹാറിന് പിന്നാലെ രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ​ഗെഹ്ലോട്ട് സർക്കാർ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികൾ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെൻസസ് ലക്ഷ്യമിടുന്നതെന്ന് ഉത്തരവിൽ പറയുന്നു.

ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ ശേഖരിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാൻ മാറും. ബിഹാറിൽ നിതീഷ് കുമാർ സർക്കാർ പുറത്തു വിട്ട ജാതി സെൻസസിനെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരായ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

Trending

No stories found.

Latest News

No stories found.