ന്യൂഡൽഹി: വ്യാജ പാസ്പോർട്ടുമായി ബന്ധപ്പെട്ട റാക്കറ്റിനായി പശ്ചിമ ബംഗാളിലും സിക്കിമിലും സിബിഐ റെയ്ഡ്. ഇരു സംസ്ഥാനങ്ങളിലുമായി 50 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പാസ്പോർട്ട് റാക്കറ്റിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെതുടർന്നാണ് പരിശോധന.
സംഭവത്തിൽ 24 പേർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്നതായാണ് വിവരം. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ പാസ്പോർട്ട് അനുവദിച്ചതിനാണ് കേസ്.
കൊല്‍ക്കത്ത, സിലിഗുരി, ഗാങ്‌ടോക് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ചില സ്വകാര്യവ്യക്തികള്‍ വ്യാജരേഖകള്‍ ഹാജരാക്കി സര്‍ക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാസ്പോർട്ടുകൾ നേടുകയും വിതരണം ചെയ്യുകയും ചെയ്തതായാണ് വിവരം.പരിശോധന തുടരുകയാണ്. നിരവധി പേർ സംശയത്തിന്‍റെ നിഴലിലാണെന്നും അധികൃതർ വ്യക്തമാക്കി.