സത്യേന്ദർ ജെയിനിനെതിരെ കേസെടുക്കാൻ അനുമതി തേടി സിബിഐ

മുൻ ജയിൽ സൂപ്രണ്ട് രാജ്കുമാറിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും സിബിഐ അനുമതി തേടിയിട്ടുണ്ട്
സത്യേന്ദർ ജെയിൻ
സത്യേന്ദർ ജെയിൻ
Updated on

ന്യൂഡൽഹി: ധനികരായ കുറ്റവാളികൾക്ക് ജയിലിൽ സുഖജീവിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിനെതിരെ കേസടുക്കാൻ ഒരുങ്ങി സിബിഐ. അനുമതി തേടിക്കൊണ്ട് സിബിഐ ലഫ്. ഗവണർ വി.കെ സക്സേനയ്ക്കു കത്ത് നൽകി.

കള്ളപ്പണം വെളുപ്പിൽ കേസിൽ പ്രതിയയാതിനെ തുടർന്നാണ് ജെയിൻ തന്‍റെ മന്ത്രിസ്ഥാനം ഒഴിഞ്ഞത്. ഡൽഹിയിലെ ജയിലുകളുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വിവാദ ഉടനിലക്കാരനായ സുകാഷ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം പണം വാങ്ങിയതായി സിബിഐ ആരോപിക്കുന്നുണ്ട്. കൂടാതെ ഡൽഹിയിലെ ജയിലുകളിൽ കഴിയുന്ന ധനികരിൽ നിന്നും ഇതേ വാഗ്ദാനം നൽകി കോടികൾ കൈപ്പറ്റിയതായും സിബിഐ ആരോപിക്കുന്നു. ഇതിനു പുറമേ മുൻ ജയിൽ സൂപ്രണ്ട് രാജ്കുമാറിനെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും സിബിഐ അനുമതി തേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.