10,644 പരാതികൾ; ഓല ഇലക്‌ട്രിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി | Video

15 ദിവസത്തിനുള്ളിൽ പരാതികളിലും ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
CCPA orders probe into deficiencies in services & e-vehicles of Ola Electric
10,644 പരാതികൾ; ഓല ഇലക്‌ട്രിക്കിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി
Updated on

ന്യൂഡൽഹി: പതിനായിരക്കണക്കിന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് പ്രമുഖ ഇലക്‌ട്രിക് വാഹന കമ്പനിയായ ഓല ഇലക്‌ട്രിക്കൽസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി. ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്റ്റർ ജനറൽ പ്രമോദ് തിവാരിയോടാണ് 15 ദിവസത്തിനുള്ളിൽ പരാതികളിലും ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്. അഥോറിറ്റി നൽകിയ നോട്ടീസിൽ ഓല പ്രതികരിച്ചിരുന്നു.

പരാതികളിൽ പറയുന്ന 99 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് കമ്പനി അഥോറിറ്റിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്റ്റോബർ 21ന് അഥോറിറ്റി നൽകിയ നോട്ടീസിനോട് കമ്പനി പ്രതികരിച്ചുവെന്നും ഇനി വിശദമായ അന്വേഷണം നടത്തിയ റിപ്പോർട്ടാണ് ആവശ്യമെന്നും അഥോറിറ്റി മേധാവി നിധി ഖാരെ പറഞ്ഞു.

ദേശീയ ഉപഭോക്ത്യ ഹെൽപ് ലൈൻ (എൻസിഎച്ച്) വഴി 10,644 പരാതികളാണ് ഓല ഇലക്‌ട്രിക്കിനെതിരേ ലഭിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ ലംഘനം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അധാർമികമായ വാണിജ്യം എന്നിങ്ങനെ നിരവധി പരാതികൾ ഇവയിലുണ്ട്. പരാതികൾ കുമിഞ്ഞു കൂടിയതിനു പിന്നാലെയാണ് അഥോറിറ്റി വിഷയത്തിൽ നടപടി സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.