ആശ്വാസം: അപൂർവ രോഗങ്ങൾക്കുള്ള 51 മരുന്നുകളുടെ നികുതിയിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ

സോൾജെന്‍സ്മ എന്ന മരുന്നിന്‍റെ ഒരു ഡോസിന് ഇന്ത്യയിൽ 18 കോടി രൂപയാണ് വില.
ആശ്വാസം: അപൂർവ രോഗങ്ങൾക്കുള്ള 51 മരുന്നുകളുടെ നികുതിയിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ
Updated on

ന്യൂഡൽഹി: അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതി തിരുവയിൽ ഇളവു നൽകി കേന്ദ്ര സർക്കാർ. 51 മരുന്നുകളുടെ ഇറക്കുമതി തിരുവയാണ് പൂർണമായും കേന്ദ്രസർക്കാർ എടുത്തു കളഞ്ഞത്.

സ്പൈനൽ മസ്ക്യൂലർ അട്രോഫി (എസ്. എം. എ) രോഗബാധിരായ കുട്ടികളുടെ ചികിത്സയ്ക്കുള്ള മരുന്നിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് തുടരും. അപൂർവ രോഗങ്ങളുടെ ചികിത്സക്ക് ഉള്ള മരുന്നിന് നേരത്തെ പ്രഖ്യാപിച്ച ഇളവ് തുടരും. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികൾക്കു ചികിത്സയുടെ ഭാഗമായി നൽകുന്ന ഭക്ഷ്യവസ്തുക്കൾക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത്.

എസ. എം. ചികിത്സക്ക് ഉപയോഗിക്കുന്ന സോൾജെന്‍സ്മ എന്ന മരുന്നിന്‍റെ ഒരു ഡോസിന് ഇന്ത്യയിൽ 18 കോടി രൂപയാണ് വില. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് 6 കോടിയോളം രൂപയോളമായിരുന്നു ഇറക്കുമതി കസ്റ്റംസ് തീരുവ. ഏപ്രിൽ ഒന്നു മുതൽ തികുതി ഇളവ് പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. കാന്‍സർ ചികിത്സയ്ക്കുള്ള പെംബ്രോലിസുമാബിന്‍റെ തീരുവയിലും ഇളവുണ്ട്.

ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപൂർവ രോഗങ്ങൾ ബാധിയ്ക്കുന്നവരുടെ എണ്ണം കുറവാണെന്ന വാദം ഉയർത്തിയാണ് ഇത്തരം രോഗങ്ങൾക്ക് മാരുന്ന് കമ്പനികൾ അന്താരാഷ്ട്രതലത്തിൽ ഭീമമായ തുക ഈടാക്കുന്നത്.

Trending

No stories found.

Latest News

No stories found.