പാർലമെന്റിനു പുതിയ മന്ദിരം വേണമെന്ന് ലോക്സഭയും രാജ്യസഭയും ആവശ്യപ്പെട്ടത് 2019ൽ
2020 ഡിസംബര്‍ 10ന് നിര്‍മാണം തുടങ്ങി.
2022ൽ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിയായി.
2023 മേയ് 28ന് ഉദ്ഘാടനം
പുതിയ മന്ദിരം ത്രികോണാകൃതിയിൽ
ലോക്സഭയില്‍ 888 അംഗങ്ങൾക്കുള്ള സീറ്റുകൾ, സന്ദര്‍ശക ഗ്യാലറിയില്‍ 336 സീറ്റുകൾ
രാജ്യസഭയില്‍ ഇരിപ്പിടങ്ങൾ 384. സന്ദര്‍ശക ഗ്യാലറിയില്‍ 336
ഇരുസഭകളുടെയും സംയുക്ത സമ്മേളനം നടക്കുമ്പോൾ ലോക്സഭയിൽ 1272 എംപിമാര്‍ക്ക് ഒരുമിച്ചിരിക്കാം.
പാര്‍ലമെന്ററി സമിതികളുടെ യോഗത്തിനു വിശാലമായ മുറികൾ
വനിതകള്‍ക്കും വിഐപികള്‍ക്കും പ്രത്യേകം കേന്ദ്രങ്ങള്‍
മന്ദിരത്തിന്റെ മധ്യത്തിൽ ഭരണഘടനാ ഹാൾ. ഇതിനു മുകളിലായി അശോകസ്തംഭം
ഭരണഘടനാഹാളിൽ ഭരണഘടനയുടെ പകർപ്പ്
ഗാന്ധിജി, നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, മുന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങളും ഇവിടെയുണ്ടാകും