രാസവളത്തിന് 22,303 കോടി രൂപ കേന്ദ്ര സബ്‌സിഡി

2024 മാർച്ച് 31 വരെ പ്രാബല്യം: അനുരാഗ് ഠാക്കൂർ
Chemical fertilizer
Chemical fertilizerRepresentative image
Updated on

ന്യൂഡൽഹി: ഫസോഫറസ്, പൊട്ടാസ്യം അധിഷ്ഠിത രാസവളങ്ങൾക്ക് കേന്ദ്ര സർക്കാർ 22,303 കോടി രൂപ സബ്സിഡി പ്രഖ്യാപിച്ചു. കർഷകർക്ക് റാബി സീസണിലേക്കാണ് ഇതു പ്രയോജനപ്പെടുത്താനാകുക.

2024 മാർച്ച് 31 വരെ സബ്സിഡി പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വിശദീകരിച്ചു. നൈട്രജൻ കിലോഗ്രാമിന് 47.2 രൂപ, ഫോസ്ഫറസിന് 20.82 രൂപ, പൊട്ടാഷിന് 2.38 രൂപ, സൾഫറിന് 1.89 രൂപ എന്ന നിരക്കിലായിരിക്കും സബ്സിഡി ലഭ്യമാകുക.

ആഗോള വിപണിയിൽ അസംസ്കൃത വസ്തുക്കൾക്ക് വില കൂടുന്നത് രാജ്യത്തെ കർഷകരെ ബാധിക്കാതിരിക്കുന്നതിനാണ് ഈ നടപടിയെന്നും മന്ത്രി.

ഡൈ അമോണിയും ഫോസ്ഫ‌േറ്റ് (DAP) ചാക്കൊന്നിന് 1350 രൂപ എന്ന പഴയ നിരക്കിൽ തന്നെ ലഭ്യമാകും. ടണ്ണിന് 4500 രൂപ എന്ന സബ്സിഡി തുടരുന്നതിനാലാണിത്. നൈട്രജൻ - ഫോസ്ഫറസ് - പൊട്ടാഷ് (NPK) ചാക്കിന് 1470 രൂപയ്ക്കും ലഭ്യമാക്കും.

Trending

No stories found.

Latest News

No stories found.