ഉഷ്ണബാധിത സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

ഉഷ്ണ തരംഗത്തിന്‍റെ ആഘാതം കുറയ്ക്കാൻ സ്വീകരിക്കേണ്ടുന്ന മാർഗങ്ങൾ അറിയിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനെയും ചുമതലപ്പെടുത്തി
ഉഷ്ണബാധിത സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം
Image by Freepik
Updated on

ന്യൂഡൽഹി: രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ അത്യുഷ്ണത്തിന്‍റെ പിടിയിലായ സാഹചര്യത്തിൽ ചേർന്ന ഉന്നതതല യോഗം, പ്രശ്നം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചു.

കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് ചൊവ്വാഴ്ച യോഗം ചേർന്നത്. ആരോഗ്യ മന്ത്രാലയം, കാലാവസ്ഥാ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചംഗ സംഘമാണ് സംസ്ഥാനങ്ങൽ സന്ദർശിക്കുക.

ഉഷ്ണ തരംഗത്തിന്‍റെ ആഘാതം കുറയ്ക്കാൻ സ്വീകരിക്കേണ്ടുന്ന മാർഗങ്ങൾ അറിയിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനെയും ചുമതലപ്പെടുത്തി.

താപനില കൂടി നിൽക്കുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി വെർച്ച്വൽ മീറ്റിങ്ങുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്തർ പ്രദേശ്, ബിഹാർ, ഹരിയാന, തമിഴ് നാട്, മധ്യ പ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ്, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, തെലങ്കാന, വിദർഭ മേഖലകളെയാണ് ഉഷ്ണ തരംഗം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സൂര്യാഘാതമേറ്റുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Trending

No stories found.

Latest News

No stories found.