നായിഡുവിനെ പിണക്കാതെ കേന്ദ്രം; അമരാവതി വികസനത്തിന് 15,000 കോടി

ആന്ധ്രയിലെ മൂന്ന് ജില്ലകളിലെ പിന്നാക്ക മേഖലകൾക്ക് ഗ്രാൻഡ് നൽകും.
നായിഡുവിനെ പിണക്കാതെ കേന്ദ്രം; അമരാവതി വികസനത്തിന് 15,000 കോടി
നായിഡുവിനെ പിണക്കാതെ കേന്ദ്രം; അമരാവതി വികസനത്തിന് 15,000 കോടി
Updated on

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന് പിന്തുണ നൽകുന്ന ചന്ദ്രബാബു നായിഡുവിനെ പിണക്കാതെ കേന്ദ്ര ബജറ്റ്. ആന്ധ്രപ്രദേശിന്‍റെ തലസ്ഥാന നഗരമായ അമരാവതിയുടെ വികസനത്തിനായി 15,000 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. അമരാവതിയുടെ വികസനത്തിനായി പ്രത്യേക ധനസഹായം നൽകുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. പോളവരം ഇറിഗേഷൻ പദ്ധതിക്കും പണം വകയിരുത്തിയിട്ടുണ്ട്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായുള്ള പദ്ധതികൾക്ക് 3 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആന്ധ്രയിലെ മൂന്ന് ജില്ലകളിലെ പിന്നാക്ക മേഖലകൾക്ക് ഗ്രാൻഡ് നൽകും.

Trending

No stories found.

Latest News

No stories found.