ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചെത്തിയേക്കും; ചംപായ് സോറൻ രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകൾ

ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റിലായതോടെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു
champai soren may be quiet and hemant soren return to jharkhand cm
Hemant Soren

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ മുഖ്യമന്ത്രിയായ ചെപെയ് സോറന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ ഹേമന്ത് സോറനെ പാർട്ടി നേതാവായി തെരഞ്ഞെടുത്തുവെന്നാണ് വിവരം.

ചംപായ് സോറൻ ഇന്ന് രാത്രി തന്നെ രാജിവച്ചേക്കും. നിലവിൽ ഹേമന്ത് സോറൻ വഹിക്കുന്ന ജെ.എം.എമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനം മുഖ്യമന്ത്രി പദം ഒഴിയുന്ന ചംപെയ് സോറന് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റിലായതോടെയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. പിന്നാലെ ചെപായ് സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ജൂണ്‍ അവസാനം ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

Trending

No stories found.

Latest News

No stories found.