ഝാർഖണ്ഡിൽ രാഷ്‌ട്രീയ നാടകം: ചമ്പയ് സോറൻ ബിജെപിയിലേക്ക്?

ഈ വർഷം നടക്കാനിരിക്കുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് നാടകീയമായ നീക്കങ്ങളാണ് സംസ്ഥാന രാഷ്‌ട്രീയത്തിലുണ്ടാകുന്നത്
Hemant Soren seeks Champai Soren's blessings
ചമ്പയ് സോറന്‍റെ അനുഗ്രഹം വാങ്ങുന്ന ഹേമന്ത് സോറൻFile
Updated on

ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (JMM) മുതിർന്ന നേതാവുമായ ചമ്പയ് സോറൻ ബിജെപിയിൽ ചേരാൻ പോകുന്നതായി സൂചന. ഇതിനായാണ് അദ്ദേഹം ഡൽഹിയിലേക്കു പോയിരിക്കുന്നതെന്നും റിപ്പോർട്ട്.

ഈ വർഷം നടക്കാനിരിക്കുന്ന ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് നാടകീയമായ നീക്കങ്ങളാണ് സംസ്ഥാന രാഷ്‌ട്രീയത്തിലുണ്ടാകുന്നത്. നേരത്തെ കോൽക്കത്തയിലെത്തിയ സോറൻ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചർച്ച നടത്തിയിരുന്നു. ഡൽഹിയിലേക്കുള്ള യാത്രയിൽ മറ്റു നാല് മുതിർന്ന ജെഎംഎം നേതാക്കളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങളായി ഇത്തരത്തിൽ ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ശനിയാഴ്ച അതെല്ലാം നിഷേധിക്കുകയാണ് സോറൻ ചെയ്തത്. അതിനു പിന്നാലെയാണ് അഞ്ച് നേതാക്കളും കൂടി ഡൽഹിക്കു പുറപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് ചമ്പയ് സോറൻ താത്കാലിക മുഖ്യമന്ത്രിയായത്. ഝാർഖണ്ഡിന്‍റെ പന്ത്രണ്ടാമത്തെ മുഖ്യമന്ത്രിയായ ചമ്പയ് സോറൻ, ജൂലൈയിൽ ഹേമന്ത് സോറനു വേണ്ടി രാജിവയ്ക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.