ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്നു; മരണസംഖ്യ 15 ആയി, 29 കുട്ടികൾ ചികിത്സയിൽ

നിലവിൽ റിപ്പോർട്ടു ചെയ്ത 29 കേസിൽ 26 എണ്ണവും ഗുജറാത്തിൽ നിന്നാണ്
chandipura virus 15 death in gujarat
ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്നു
Updated on

അഹമ്മദാബ്ദ്: ഗുജറാത്തിൽ അപൂർവ വൈറസായ ചാന്ദിപുര വൈറസ് വ്യാപനം തീവ്രമാവുന്നു. രോഗം ബധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. നിലവിൽ 29 കുട്ടികളാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ബുധനാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം രോ​ഗലക്ഷണങ്ങളുമായെത്തിയ പതിനഞ്ചു കുട്ടികളാണ് മരിച്ചതെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. ഇതിൽ ഒരെണ്ണം മാത്രമാണ് പൂണെ വൈറൽ ഇൻസ്റ്റിട്യൂട്ടിലെ പരിശോധനയിൽ ചന്ദിപുര വൈറസാണെന്ന് തെളിഞ്ഞത്. മറ്റുള്ളവരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.

എന്നാൽ ലക്ഷണങ്ങളെല്ലാം സമാനമായതിനാൽ ചാന്ദിപുര വൈറസ് ആയിതന്നെ ഇതിനെ കണക്കാക്കി ചികിത്സ നൽകാനാണ് ആരോഗ്യ വകുപ്പിന്‍റെ നിർദേശം. വരുംദിവസങ്ങളിൽ വൈറസിന്റെ വ്യാപനമുണ്ടാകുമെന്നും കൂടുതൽ കേസുകൾ സ്ഥിരീകരിക്കുമെന്നുമാണ് ആരോ​ഗ്യവകുപ്പിന്‍റെ വിലയിരുത്തൽ.

നിലവിൽ റിപ്പോർട്ടു ചെയ്ത 29 കേസിൽ 26 എണ്ണവും ഗുജറാത്തിൽ നിന്നാണ്. ണ്ടുപേർ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമാണ്. പതിനഞ്ചുമരണങ്ങളിൽ പതിമൂന്നെണ്ണം ​ഗുജറാത്തിൽ നിന്നാണ്, ഓരോ മരണങ്ങൾ മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.