രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്‍റെയും അശോക ഹാളിന്‍റെയും പേരുകളിൽ മാറ്റം

രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി.
Change in the names of Durbar Hall and Ashoka Hall in Rashtrapati Bhavan
രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്‍റെയും അശോക ഹാളിന്‍റെയും പേരുകളിൽ മാറ്റം
Updated on

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്‍റെയും അശോക ഹാളിന്‍റെയും പേരുകളിൽ മാറ്റം. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിന് അശോക് മണ്ഡപ് എന്നുമാണ് പുതിയ പേര് മാറ്റിയത്. പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്‍റെ പ്രസക്തി നഷ്ടമായെന്നും ആ സാഹചര്യത്തിലാണ് പുനര്‍നാമകരണം ചെയ്തതെന്നും രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗണതന്ത്ര എന്ന വാക്ക് പുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയതാണ്. ജനാധിപത്യം എന്നാണ് ആ വാക്കിന് അര്‍ഥമെന്നുമാണ് വിശദീകരണം. ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപം എന്നാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു. ദേശീയ പുരസ്‌കാര സമര്‍പ്പണം ഉള്‍പ്പടെയുള്ള പ്രധാന ചടങ്ങുകള്‍ നടക്കുന്ന വേദിയാണ് ദര്‍ബാര്‍ ഹാള്‍.

Trending

No stories found.

Latest News

No stories found.