ചീറ്റകൾക്ക് മധ്യപ്രദേശിൽ ഒരു വീടു കൂടി; ഗാന്ധിസാഗർ വന്യജീവിത സങ്കേതത്തിൽ പാർപ്പിക്കും

കുനോയിൽ നിന്ന് ആറു മണിക്കൂർ യാത്രാ ദൂരമുണ്ട് ഗാന്ധി സാഗറിലേക്ക്.
ചീറ്റ
ചീറ്റ
Updated on

ന്യൂഡൽഹി: ചീറ്റ പുനരധിവാസത്തിന്‍റെ ഭാഗമായി ആഫ്രിക്കയിൽ നിന്നെത്തുന്ന അടുത്ത സംഘത്തിന് മധ്യപ്രദേശിൽ തന്നെ രണ്ടാമതൊരു സങ്കേതമൊരുങ്ങുന്നു. ഇനിയെത്തിക്കുന്ന ചീറ്റകളെ ഗാന്ധിസാഗർ വന്യജീവി സങ്കേതത്തിൽ പാർപ്പിക്കുന്നതാണു പരിഗണിക്കുന്നത്. ഇതിനു മുന്നോടിയായുള്ള പരിശോധനകൾക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിദഗ്ധ സംഘം അടുത്തമാസം ഇന്ത്യയിലെത്തും.

നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി എത്തിച്ച ചീറ്റകളെ നിലവിൽ മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിലാണു പാർപ്പിച്ചിരിക്കുന്നത്. ഇവിടെ ഈ മാസം ചീറ്റകളായ ആശയ്ക്കു മൂന്നും ജ്വാലയ്ക്ക് നാലും കുഞ്ഞുങ്ങൾ പിറന്നിരുന്നു. ഏഴു കുഞ്ഞുങ്ങളെയും കാലാവസ്ഥ മെച്ചമാകുമ്പോൾ തുറന്നുവിടാനിരിക്കുകയാണ്. നിലവിൽ ഇവിടെ ആറ് ആൺ ചീറ്റകളും ഏഴ് പെൺ ചീറ്റകളും എട്ട് കുഞ്ഞുങ്ങളുമാണുള്ളത്.

കുനോയിൽ നിന്ന് ആറു മണിക്കൂർ യാത്രാ ദൂരമുണ്ട് ഗാന്ധി സാഗറിലേക്ക്. രാജസ്ഥാനോടു ചേർന്നുള്ള കാടിന് 368 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇതിനെ ചുറ്റിപ്പറ്റി 2500 ചതുരശ്ര കിലോമീറ്റർ കൂടി ഭാഗിക വനമാണ്.

Trending

No stories found.

Latest News

No stories found.