ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ്: 223 സ്ഥാനാർഥികളിൽ‌ 26 പേരും ക്രിമിനൽ കേസുകളുള്ളവർ; മുന്നിൽ ബിജെപി

കോടിപതികളായ 46 പേർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. കോടിപതികളിലധികവും കോൺഗ്രസിലാണ്
Representative Image
Representative Image
Updated on

റായ്പൂർ: ഛത്താസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 223 സ്ഥാനാർഥികളിൽ 26 പേരും ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് റിപ്പോർട്ട്. എഡിആറും (Association for Democratic Reforms ) ന്യൂ വും (National Election Watch) വെള്ളിയാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ അധികവും ബിജെപിയിലാണ്. 5 സ്ഥാനാർ‌ഥികളാണ് ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളത്. 2 പേർ കോൺഗ്രസിലും 4 പേർ ആംആദ്മി പാർട്ടിയിലും ഉൾപ്പെടുന്നു. ഇവരിൽ 16 പേരുടേത് ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മാത്രമല്ല, കോടിപതികളായ 46 പേർ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. കോടിപതികളിലധികവും കോൺഗ്രസിലാണ്. 14 പേർ കോൺഗ്രസിലും 3 വീതം ആംആദ്മിയും ബിജെപിയുലാണ് ഉള്ളത്.

ഇതിനു പുറമേ ആകെയുള്ള 223 സ്ഥാനാർഥികളിൽ 115 പേരുടെ വിദ്യാഭ്യാസ യോഗ്യത 5-ാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിലാണെന്നും 97 പേർക്ക് ബിരുദമോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്, അഞ്ച് സ്ഥാനാർഥികൾ ഡിപ്ലോമ ഹോൾഡർമാരാണ്. നാല് പേർ സാക്ഷരരാണെന്ന് സ്വയം പ്രഖ്യാപിച്ചു, ഒരു സ്ഥാനാർഥി നിരക്ഷരനാണ്. എന്നാൽ ഒരു സ്ഥാനാർഥി തന്‍റെ വിദ്യാഭ്യാസ യോഗ്യത വെലിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.