ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയുമായി കോൺ​ഗ്രസ്

53 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺ​ഗ്രസ് ഇന്ന് പ്രഖ്യാപിച്ചത്
File Image
File Image
Updated on

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ‌നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇറക്കി കോൺ​ഗ്രസ്. രണ്ടാം ഘട്ടത്തിൽ 53 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺ​ഗ്രസ് ബുധനാഴ്ച പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ 30 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ചൊവ്വാഴ്ച കോൺ​ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 83 മണ്ഡലങ്ങളിലേക്കുള്ള കോൺ​ഗ്രസ് സ്ഥാനാർഥികളായി. ഛത്തീസ്​ഗഡിൽ ആകെ 90 മണ്ഡലങ്ങളാണുള്ളത്. ഏഴു സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. വരും ദിവസങ്ങളിൽ തന്നെ ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ ദിവസങ്ങളിലായി തെലങ്കാനയിലെ 55 സീറ്റുകളിലേക്കും മധ്യപ്രദേശിലെ 144 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇവിടെയും ബാക്കിയുള്ള സീറ്റുകളിൽ ആരെയൊക്കെ മത്സരിപ്പിക്കുമെന്ന് കോൺ​ഗ്രസ് ഉടൻ തീരുമാനിക്കും.

Trending

No stories found.

Latest News

No stories found.