'മട്ടൺ കറി വിളമ്പിയത് കുറഞ്ഞു പോയി'; വിവാഹപ്പന്തലിൽ തമ്മിൽ തല്ല്, 8 പേർക്ക് പരുക്ക്|Video

സംഭവവുമായി ബന്ധപ്പെട്ട് 11 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
mutton curry dispute
വിവാഹപ്പന്തലിൽ തമ്മിൽ തല്ല്, 8 പേർക്ക് പരുക്ക്|
Updated on

നിസാമാബാദ്: മട്ടൻ കറി വിളമ്പുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വിവാഹപ്പന്തലിൽ കൂട്ടത്തല്ല്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ആക്രമണത്തിൽ എട്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ നിസാമാബാദ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 11 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരന്‍റെ വീട്ടിൽ നിന്നെത്തിയ അതിഥികളിൽ ചിലർ തങ്ങൾക്ക് വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയെന്ന് പരാതി പറഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്.

കറിയെച്ചൊല്ലിയുള്ള വാക്കു തർക്കത്തിൽ വധുവിന്‍റെയും വരന്‍റെയും ബന്ധുക്കൾ രണ്ടു സംഘങ്ങളായി മാറി. തർക്കം രൂക്ഷമായതോടെ ഇരു സംഘവും കൈയിൽ കിട്ടിയ കല്ലും വടിയുമെല്ലാം ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. തല്ലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പിന്നീട് പൊലീസും മറ്റു നാട്ടുകാരും ചേർന്നാണ് പ്രശ്നം പരിഹരിച്ചത്.

വിവാഹം പോലുള്ള ചടങ്ങുകളിൽ തെലങ്കാനയിൽ ഉറപ്പായും വിളമ്പുന്ന വിഭവങ്ങളിൽ ഒന്നാണ് മട്ടൺ. മട്ടൺ കറിയുടെ പേരിൽ ഇതിനും മുൻപും പല ചടങ്ങുകൾക്കിടയിലും കലഹവും വഴക്കും നടന്നിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.