മൃഗക്കൊഴുപ്പ് വിവാദത്തിനിടെ തിരുപ്പതിയിൽ ശുദ്ധികലശം | Video

തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രശസ്തമായ ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചു എന്ന ആരോപണം നിലനിൽക്കെ, ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തി
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രശസ്തമായ ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചു എന്ന ആരോപണം നിലനിൽക്കെ, ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തി Tirupati laddu prasad
മൃഗക്കൊഴുപ്പ് വിവാദത്തിനിടെ തിരുപ്പതിയിൽ ശുദ്ധികലശം | Video
Updated on

ഹൈദരാബാദ്: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ പ്രശസ്തമായ ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പും മീനെണ്ണയും ഉപയോഗിച്ചു എന്ന ആരോപണം നിലനിൽക്കെ, ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തി.

വലിയൊരു സംഘം പൂജാരിമാരുടെ സാന്നിധ്യത്തിൽ മഹാ ശനി ഹോമമാണ് നടത്തിയത്. ഇതുവഴി മായം കലർത്തലിന്‍റെ ദൂഷ്യഫലങ്ങൾ ഒഴിഞ്ഞുപോകുമെന്നും, ലഡ്ഡു പ്രസാദത്തിന്‍റെ പവിത്രത തിരിച്ചുകിട്ടുമെന്നും, ഭക്തരുടെ ക്ഷേമം ഉറപ്പാക്കാൻ സാധിക്കുമെന്നുമാണ് ക്ഷേത്രം അധികൃതർ അവകാശപ്പെടുന്നത്.

ആന്ധ്ര പ്രദേശ് സർക്കാരിനു കീഴിലുള്ള തിരുമല തിരുപ്പതി ദേവസ്ഥാനമാണ് ക്ഷേത്രത്തിന്‍റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. നാല് മണിക്കൂർ ദീർഘിച്ച പൂജയിൽ, ലഡ്ഡു ഉണ്ടാക്കുന്ന അടുക്കളയ്ക്കാണ് പ്രത്യേക ശ്രദ്ധ നൽകിയതെന്ന് ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫിസർ ശ്യാമള റാവു അറിയിച്ചു.

പശുവിൻപാലിൽനിന്നുള്ള നെയ്യ് ഉപയോഗിച്ചാണ് ലഡ്ഡു തയാറാക്കേണ്ടത്. ഇതിൽ പന്നിയുടെ കൊഴുപ്പും മീനെണ്ണയും കലർന്നു എന്നായിരുന്നു ആരോപണം. ശുദ്ധമായ പശുവിൻ പാലിന്‍റെ നെയ് ശേഖരിക്കുന്നതിനു പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ഇതുവഴി ലഡ്ഡുവിന്‍റെയും മറ്റു പ്രസാദങ്ങളുടെയും രുചി വർധിക്കുമെന്നും ശ്യാമള റാവു.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെയാണ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ലക്ഷ്യമിട്ട് മൃഗക്കൊഴുപ്പ് ആരോപണം ഉന്നയിച്ചത്. ഇതെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിൽനിന്നുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.