തീസ്ത നദി കര കവിഞ്ഞൊഴുകുന്നു
തീസ്ത നദി കര കവിഞ്ഞൊഴുകുന്നു

സിക്കിമിൽ മേഘ വിസ്ഫോടനവും മിന്നൽ‌ പ്രളയവും; 23 സൈനികരെ കാണാതായി‌|Video

വടക്കൻ സിക്കിമിലെ ലൊനക് തടാകത്തിനു മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്.
Published on

ഗാങ്ടോക്: സിക്കിമിൽ മേഘ വിസ്ഫോടനത്തിനു പുറകേയുണ്ടായ മിന്നൽ പ്രളയത്തില്‌ 23 സൈനികരെ കാണാതായതായി റിപ്പോർട്ട്. സൈനികർ പ്രളയത്തിൽ ഒഴുകിപ്പേയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വടക്കൻ സിക്കിമിലെ ലൊനക് തടാകത്തിനു മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. തടാകം കര കവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി സൈനിക വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചു പോയതായി റിപ്പോർട്ടുണ്ട്.

സമീപത്തെ ചുങ്താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിട്ടതും പ്രളയത്തിന് കാരണമായി. ബുധനാഴ്ച പുലർച്ചയോടെയാണ് നദിയിൽ വെള്ളമുയരാൻ തുടങ്ങിയത്. 20 അടി ഉയരത്തിലാണ് വെള്ളമൊഴുകുന്നത്. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രളയത്തിൽ ഒലിച്ചു പോയതായി റിപ്പോർട്ടുകളുണ്ട്.