വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കുറച്ചു

ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല
commercial use cooking gas price has reduced
commercial use cooking gas price has reduced
Updated on

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്‍റെ വില കുറച്ചു. സിലിണ്ടറിന് 39.50 രൂപയാണ് കുറച്ചു. രാജ്യാന്തര വിപണിയിലെ എണ്ണവിലയുടെ മാറ്റത്തിന് അനുസരിച്ചാണ് കമ്പനികളുടെ നടപടി. എന്നാൽ ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.

വാണിജ്യാവശ്യത്തിനുള്ള, 19 കിലോ പാചക വാതക സിലിണ്ടറിന്‍റെ പുതിയ വില 1757 രൂപയാണ്. ഈ മാസം തുടക്കത്തില്‍ വാണിജ്യ എല്‍പിജി വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തിയിരുന്നു. അതേസമയം, ഗാര്‍ഹിക പാചക വാതകം 14.2 കിലോ സിലിണ്ടറിന് വില 903 രൂപയായി തുടരും.

Trending

No stories found.

Latest News

No stories found.