സൈനിക തലപ്പത്ത് യൂണിഫോം ഏകീകരണം; ഓഗസ്റ്റ് മുതൽ നടപ്പാക്കും

ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ളവരുടെ യൂണിഫോമാണ് ഏകീകരിക്കുക
സൈനിക തലപ്പത്ത് യൂണിഫോം ഏകീകരണം; ഓഗസ്റ്റ് മുതൽ നടപ്പാക്കും
Updated on

ന്യൂഡൽഹി: സൈനിക തലപ്പത്ത് യൂണിഫോം ഏകീകരണം നടപ്പാക്കാനൊരുങ്ങി സൈന്യം. ഓഗസ്റ്റ് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. കേഡർ, റെജിനെന്‍റ് വ്യത്യാസമില്ലാതെ ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ളവരുടെ യൂണിഫോമാണ് ഏകീകരിക്കുകയെന്ന് സൈനിക വക്താവ് അറിയിച്ചു.

സൈനിക കമാൻഡർമാരുടെ കോൺഫറൻസാണ് നിർണായക തീരുമാനമെടുത്തത്. റെജിമെന്‍റേഷനും മറ്റു പരിധികൾക്കുമെല്ലാം മുകളിലായി സൈനിക തലപ്പത്തുള്ളവരുടെ സേവനങ്ങളിൽ പൊതുവായ ഐക്യം ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ളവരുടെ യൂണിഫോം ഏകീകരിക്കുന്നതെന്നാണ് സൈന്യത്തിന്‍റെ വിശദീകരണം.

യൂണിഫോ ഏകീകരണം സേനയുടെ സ്വഭാവത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.ബ്രിഗേഡിയർ മുതൽ മുകളിലോട്ടുള്ളവരുടെ തൊപ്പി, തോളിലെ റാങ്ക് ബാഡ്ജുകൾ, ജോർജറ്റ് പാച്ചസ്,ബെൽറ്റ്, ഷൂസ്, ഫ്ലാഗ് റാങ്ക് എന്നിവയാണ് ഏകീകരിക്കുക. കേണൽ മുതൽ താഴോട്ടുള്ള ഓഫിസർമാരുടെ യൂണിഫോമിൽ മാറ്റമുണ്ടായിരിക്കില്ല. കഴിഞ്ഞ വർഷം സൈനികർക്കായി പുതിയ കോംപാറ്റ് യൂണിഫോം സൈന്യം പുറത്തിറക്കിയിരുന്നു. അതിനു പുറകേയാണ് സൈനിക തലപ്പത്തും യൂണിഫോമിൽ മാറ്റം വരുത്തുന്നത്.

Trending

No stories found.

Latest News

No stories found.