പ്രിയ വർഗീസിന്‍റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ സുപ്രീം കോടതിയിൽ

നേരത്തെ കേസിൽ യുജിസിയും സമാന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു
Priya Varghese
Priya VargheseFile
Updated on

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി ചുമതലയേറ്റ പ്രിയ വർഗീസിന്‍റെ നിയമനം റദ്ദാകണമെന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയ സുപ്രീംകോടതി‍യെ സമീപിച്ചു. നേരത്തെ കേസിൽ യുജിസിയും സമാന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രിയ വര്‍ഗീസ് സുപ്രിം കോടതിയില്‍ തടസഹര്‍ജിയും സമര്‍പ്പിട്ടുണ്ട്.

പ്രിയയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഉത്തരവിനു മേൽ കണ്ണൂർ സർവകാലാശാലയിൽ അസോസിയേറ്റ് പ്രഫസറായി നിയമിക്കപ്പെടാൻ മതിയായ യോഗ്യത പ്രിയയ്ക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 22ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സർവകലാശാല ആസ്ഥാനത്തെത്തി പ്രിയ ചുമതലയേറ്റു. ഉടൻതന്നെ നീലേശ്വരം ക്യാമ്പസ്സിൽ പ്രിയ വർഗീസ് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.