മണിപ്പൂരിൽ വീണ്ടും സംഘർഷം; 5 പേർക്ക് ദാരുണാന്ത‍്യം

കഴിഞ്ഞ വർഷം മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 200 ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു
Conflict again in Manipur; 5 people died
മണിപ്പൂരിൽ വീണ്ടും സംഘർഷം; 5 പേർക്ക് ദാരുണാന്ത‍്യം
Updated on

കൊൽക്കത്ത: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ശനിയാഴ്ച്ച രാവിലെ നടന്ന അക്രമണത്തെത്തുടർന്ന് 5 പേർ കൊല്ലപെട്ടു. രണ്ടു സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ ഉറക്കത്തിൽ വെടിയേറ്റ് മരിക്കുകയും മറ്റ് നാലുപേർ വെടിയേറ്റു മരിച്ചതായും പൊലീസ് വ‍്യക്തമാക്കി.

ജില്ലാ ആസ്ഥാനത്ത് നിന്ന് മാറി 5 കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെയാണ് തീവ്രവാദികൾ ഉറങ്ങികിടക്കുന്നതിനിടയിൽ വെടിവെച്ച് കൊന്നത്. മെയ്തി, ഹമർ വിഭാഗങ്ങൾ തീവെയ്പ്പും വെടിവെയ്പ്പും തടയുന്നതിന് ധാരണയിൽ എത്തിയിട്ടും അക്രമം തുടരുകയായിരുന്നു.

കഴിഞ്ഞ വർഷം മെയ്തി-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 200 ലധികം ആളുകൾ കൊല്ലപെടുകയും ഭവനരഹിതരാവുകയും ചെയ്തിരുന്നു. അക്രമണങ്ങളും തീവെയ്പും നിത‍്യ സംഭവങ്ങളായതോടെ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക‍്യാമ്പുകളിലേക്ക് മാറേണ്ടി വന്നു. എന്നാൽ ഇത് ജിരിബാം ജില്ലയെ കാര‍്യമായി ബാധിച്ചിരുന്നില്ല.

ജില്ലാ ഭരണകൂടം വിളിച്ച യോഗത്തിൽ അസം റൈഫിൾസും സിആർപിഎഫ്, ഉദ‍്യോഗസ്ഥരും ജിരിബാം ജില്ലയിലെ ഹമർ, മെയ്തി, താഡൗ, പൈറ്റെ, മിസോ കമ്മ‍്യൂണിറ്റികളുടെ പ്രതിനിധികളും പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.