''രാജീവ് ഗാന്ധിയുടെ സ്വപ്നം പൂർണമാകട്ടെ'', വനിതാ ബിൽ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് സോണിയ ഗാന്ധി

ജാതി സെൻസസ് പ്രകാരം എസ് സി, എസ് ടി, ഒബിസി വനിതകൾക്കും സംവരണം ഉറപ്പാക്കണമെന്നും സോണിയ
Sonia Gandhi
Sonia Gandhi
Updated on

ന്യൂ ഡൽഹി: ലോക്സഭ‍യിൽ വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് കോൺഗ്രസ് നേതാവ് സോണിയ‌ ഗാന്ധി. രാജ്യത്ത് ഉടൻ ജാതി സെൻസസ് നടത്തണമെന്നും അതു പ്രകാരം എസ് സി, എസ് ടി. ഒബിസി വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകൾക്കുള്ള ക്വോട്ട തീരുമാനിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

ലോക്സഭയിൽ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

''രാജീവ് ഗാന്ധിയുടെ സ്വപ്നം ഇപ്പോൾ പാതിയേ പൂർണമായുള്ളൂ. വനിതാ സംവരണ ബിൽ പാസാകുന്നതോടെ ആ സ്വപ്നം പൂർണമാകും. കോൺഗ്രസ് ഈ ബില്ലിനെ പിന്തുണയ്ക്കുകയാണ്. ബിൽ പാസാകുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. എന്നാൽ ചില ആശങ്കകൾ ഉണ്ട്. കഴിഞ്ഞ 13 വർഷമായി ഇന്ത്യയിലെ സ്ത്രീകൾ അവുടെ രാഷ്ട്രീയ ഉത്തരവാദിത്വം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഇനിയും എത്ര വർഷങ്ങൾ അവർ കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ വനിതകളോടുള്ള ഈ സമീപനം ഉചിതമാണോ. അതു കൊണ്ടു തന്നെ ബിൽ എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്തണമെന്ന കോൺഗ്രസ് ആവശ്യപ്പെടുകയാണ്'', സോണിയ ഗാന്ധി സഭയിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.